ആമ്പലൂർ ഇലക്ട്രോണിക്സ് പാർക്ക് ആഗോള കമ്പനികൾ കേരളത്തിലേക്ക് വരും ,

Johnys - Malayalam

സംസ്ഥാന സർക്കാരിന്റെ നിർണായക പദ്ധതിയായ ആമ്പലൂർ ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്കിനായുള്ള ആദ്യ ഘട്ട നടപടികൾ പുരോഗമിക്കുന്നു .പദ്ധതി യാഥാർഥ്യമാകുന്നതോടെ ആഗോളതലത്തിലെ മാനുഫാക്ചട്യൂറിങ് കമ്പനികൾ കേരളത്തിലേക്കു വരുമെന്നുo രൂപകൽപന സെന്ററുകൾ ആരംഭിക്കാൻ താല്പര്യം പ്രേകടിപ്പിക്കുമെന്നും കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷന് ചെയര്മാന് ക്രിസ്ടി ഫ്രണാണ്ടസ് പറഞ്ഞു .

പദ്ധതിക്കായി 12Acre ഭൂമി ഇതിനോടകം ഏറെടുത്തു കഴിഞ്ഞു .19 കോടി രൂപയാണ് ചെലവഴിച്ചത് .ഭൂമി നൽകിയ 11 പേർക് മുഴുവൻ തുകയും കൊടുത്തിട്ടുണ്ട് .

ഒൻപത് പേർക് 50% തുക നൽകി . 25 ഭൂമി ഉടമകളുടെ രേഖ പരിശോധന നടക്കുകയാണ്.ആദ്യ ഘട്ടത്തിൽ 46Acre ഭൂമി  ഏറ്റുഎടുക്കാനാണ് ഉദേശിച്ചിരുന്നു എങ്കിലും നടപ്പായില്ല എന്നും ക്രിസ്ടി ഫ്രണാണ്ടസ് പറഞ്ഞു .

പൂർണമായും ദേശീയ മാനുഫാക്ചട്യൂറിങ് നയമനുസരിച്ചാണ് പാർക്ക് വികസിപ്പിക്കുന്നത് .600 കോടി രൂപ ചെലവിൽ 100acre സ്ഥലത്തു വികസിപ്പിക്കുന്ന പാർക്കിൽ വലിയ കമ്പനികൾ കോപ്പം ചെറുകിട നിർമാണ യൂണിറ്റുകൾക്കു അവസരം നൽകും . ഇലക്ട്രോണിക്സ് വ്യവസായങ്ങൾക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങൾ നിർമിക്കുന്ന യൂനിറ്റുകളാണ്  ലക്ഷ്യമിടുന്നത് .