നെഫ്ട് പണമിടപാട് എന്നും എപ്പോഴും,

Johnys - Malayalam

നാഷണൽ ഇലക്ട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ (നെഫ്ട് )മുഖേന 24*7 സേവനം ലഭ്യമക്കുന്നു.15 നു അർധരാത്രി 12.30 മുതൽ ലഭ്യമാക്കുന്ന ഇടതടവില്ല സേവനത്തിനു അവധി ദിനങ്ങൾ പോലും ബാധകമായിരിക്കില്ല.

മുഴുവൻ സമയ പണം കൈമാറ്റ സേവനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും സേവന ലഭ്യത ഉപയോക്താക്കളെ അറിയിക്കാനും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ )ബാങ്കുകൾക്കു നിർദ്ദേശം നൽകി .രണ്ടു ലക്ഷം വരെയുള്ള തുകയുടെ കൈമാറ്റത്തിനാണ് നെഫ്ട്സൗകര്യമുള്ളത്. നെഫ്ട്,റിയൽ ടൈം ഗ്രോസ് സെറ്റ്‌ലേമെൻറ് എന്നിവ മുഖേനയുള്ള പണം കൈമാറ്റത്തിന് ബാങ്കുകളിൽ നിന്ന് ആർ ബി ഐ ഫീസ് ഈടാക്കിയിരുന്നു.അതിനാൽ ബാങ്കുകൾ ഇടപാടുകാരിൽ നിന്ന് ഈ തുക ഈടാക്കി പോന്നു.എന്നാൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇവയ്ക്കു ഫീസ് ഈടാക്കുന്നത് ആർ ബി ഐ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് അവസാനിപ്പിച്ചു.