ഓഹരി വിപണിയിൽ മുന്നേറ്റം ,

Johnys - Malayalam

യൂഎസ് -ചൈന വ്യാപാര തർക്കങ്ങൾ പരിഹരിക്കപെടുമെന്ന സൂചനയും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത് സംബന്ധിച്ച ആശയകുഴപ്പം അവസാനിപ്പിച്ചു പ്രധാനമന്ത്രി ബോറിസ് ജോൺസൻ വൻ  ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതും ലോകമാകെ ഓഹരി വിപണികളിൽ ഉണർവ്ഉണ്ടാക്കി ;ഇന്ത്യയിലും അതേ ട്രെൻഡ് .

സൂചികകൾ 1% ഉയർന്നു . സെൻസെക്സ്  428 പോയിന്റ് ഉയർന്ന് 41009.71 എത്തിയപ്പോൾ നിഫ്റ്റി 115 പോയിന്റ് ഉയർന്ന് 12086.70 ലും എത്തി .ഈആഴ്ച സെൻസെക്സ്  ആകെ 564.6 പോയിന്റും നിഫ്റ്റി 165.70 പോയിന്റും ഉയർന്നിട്ടുണ്ട് .

ആഗോള വിപണികളെ ചൈന -യൂഎസ്  കരാർ ആണ് കൂടുതൽ സ്വാധിനിച്ചത് .ചൈന കൂടുതൽ അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങുമെന്നു ധാരണയായതോടെ ചൈനീസ് ഉത്പന്നങ്ങൾക്കു അധിക തീരുവ ഈടാക്കാനുള്ള തീരുമാനം യൂഎസ് മരവിപ്പിക്കുമെന്നാണ് സൂചന .17 മാസമായി നിലനിൽക്കുന്ന വ്യാപാര യൂദ്ധത്തിന്ന് ഇതോടെ അയവു വരുകയാണ് .