R.B.I. പലിശനിരക്കുകൾ കുറച്ചേക്കും ,

Johnys - Malayalam

സാമ്പത്തികവളർച്ച നിരക്ക് വീണ്ടും കുറഞ്ഞ സാഹചര്യത്തിൽ പലിശ നിരക്കുകൾ തുടർച്ചയായി ആറാംതവണയും റിസർവ്ബാങ്ക് കുറച്ചേക്കും ,വാഴാഴ്ച ഇത് സംമ്പത്ഹിച്ചു തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.ചൊവ്വാഴ്ചയാണ് റിസർവ്ബാങ്കിന്റെ പണനയ അവലോകനം തുടങ്ങുന്നത്.ഉൽപതാനമേഖലയിൽ കുറവ് തുടരുന്നതിനാൽ ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു സാമ്പത്തിക വളർച്ച കൂപ്പുകുത്തിയിരുന്നു .കഴിഞ്ഞ വര്ഷം ഡിസംബെരിൽ ശക്തികാന്തദാസ് R.B.I.ഗവർണറായി ചുമതലയേറ്റ ശേഷം ചേർന്ന അഞ്ചു പണനയയോഗങ്ങളിലും പലിശനിരക്ക് കുറച്ചിരുന്നു.പണമിടപാട് പ്രോത്സാഹിപ്പിക്കുകയാണ് പലിശനിരക്ക് കുറയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് .

സാമ്പത്തികവളർച്ച മെച്ചപെടുംവരെ പലിശനിരക്ക് കുറയ്ക്കുമെന്നു ശക്തിദാസ് മുൻപ് പറഞ്ഞിരുന്നു.ജൂലൈ-സെപ്തംബര് പാദത്തിലാണ് G.D.P. വളർച്ച 4.5 ശതമാനത്തിലേക്കു കൂപ്പുകുത്തിയത്.2018 -ൽ ഇതേപാദത്തിൽ ഏഴ് ശതമാനമായിരുന്ന സ്ഥാനമാണിത്.