റിയല്‍ എസ്റ്റേറ്റ് മേഖലയും ജിഎസ്ടിക്ക് കീഴിലേയ്ക്ക്! വ്യക്തമായ സൂചന നല്‍കി ജെയ്റ്റ്ലി, യോഗത്തില്‍!,

Johnys - Malayalam
റിയല്‍ എസ്റ്റേറ്റ് മേഖലയെ ചരക്കുസേവന നികുതിയ്ക്ക് കീഴില്‍ കൊണ്ടുവന്നേക്കുമെന്ന സൂചന നല്‍കി കേന്ദ്രധനമന്ത്രി. നികുതി പിരിവിന് ഏറ്റവുമധികം സാധ്യതയുള്ള മേഖലയാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പ് നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്ന കണ്ടെത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കം. നവംബര്‍ ഒമ്പതിന് ഗുവാഹത്തിയില്‍ വച്ച് നടക്കുന്ന ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്തുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.