സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരത്തിൽ,

Johnys - Malayalam

ബോംബെ ഓഹരി സൂചികയായ സെൻസെക്സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും വ്യാഴാഴ്ച പുതിയ ഉയരം കുറിച്ചു.115.35 പോയിന്റ് ഉയർന്നു സെൻസെക്സും 41,673.92  പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു .ഒരവസരത്തിലിതു 41,685.02 പോയിന്റുവരെയെത്തിയിരുന്നു.നിഫ്റ്റി 38.05 പോയിന്റ് വർധിച്ചു 12,259.70 പോയിന്റിൽ ക്ലോസെ ചെയ്തു.തുടർച്ചയായ മൂന്നാം ദിവസമാണ് ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാകുന്നത്.
                       അതിനിടെ വിപണിമൂല്യത്തിൽ പതിനായിരം കോടി ഡോളർ (7,10,475 കോടി രൂപ)കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ കമ്പനിയായി എച്.ഡി.എഫ്.സി. ബാങ്ക് മാറി.റീലിയൻസ്  ഇൻഡസ്ട്രീസ്  ,ടി.സി.എസ് എന്നിവയാണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.ഒരവസരത്തിൽ 1304 രൂപ വരെയെത്തിയ എച്.ഡി.എഫ്.സി.ബാങ്ക് ഓഹരികൾ പിന്നീട് കുറഞ്ഞു 1288.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.