സർക്കാർ ഭവന വായ്പ കെഎഫ്‌സിയിലേക്ക് :,

Johnys - Malayalam

സർക്കാർ ജീവനക്കാർക്ക് ഭവന വായ്പ നൽകാനുള്ള ചുമതല കേരള ഫിനാൻസ് കോര്പറേഷനു (കെഫ് സി ) കൈമാറാൻ ആലോചന. ധനമന്ത്രി ടി.എം. തോമസ് ഐസക് തന്നെ ഇതു സൂചിപ്പിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെ ധനവകൂപ്പു കെഎഫ്‌സിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുകയും ചെയ്തു.
ഭവന വായ്പ സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ രണ്ടു വർഷമായി കിട്ടാത്ത സാഹചര്യത്തിലാണ് ഈ ചുമതലയിൽ നിന്ന് തന്നെ പിന്മാറാൻ ഗവണ്മെന്റ് ഒരുങ്ങുന്നത്. എന്നാൽ കെഎഫ് സിക്കു പലിശ നിരക്കിലെ വ്യത്യാസത്തിന് ഗവണ്മെന്റ് സബ്‌സിഡി നൽകേണ്ടി വരും. സാമ്പത്തിക ഞെരുക്കമാണ് ഭവന വായ്പയുടെ ബാധ്യതയിൽ നിന്ന് മാറാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.
നിലവിൽ സർക്കാർ ജീവനക്കാർക്ക് ആയിരം കോടി രൂപയോളം ഭവന വായ്പ ട്രെഷറി വഴി നൽകിയിട്ടുണ്ട്. 8 % പലിശ മാത്രമേ ഇത്തരം വായ്‌പകൾ അടിസ്ഥാന ശമ്പളത്തിന്റെ 50 ഇരട്ടി വരെയോ പരമാവധി 20 ലക്ഷം വരെയോ നൽകുന്നു. മുതൽ മാത്രം മാസതവണ ആയി തിരിച്ചടച്ചാൽ മതിയെന്ന സൗകര്യം ഉണ്ട്. മുതൽ തിരിച്ചടച്ചു കഴിഞ്ഞ ശേഷമാണു പലിശ തിരിച്ചടവ് തുടങ്ങു്ന്നത്. ബാങ്ക് വായ്പ ആകട്ടെ മുതലും പലിശയും ഒരുമിച്ച് മാസതവണ ആയി തിരിച്ചടക്കണം. സ്വാഭാവികമായും ഇ.എം.ഐ. തുക സർക്കാർ വായ്പയിൽ കുറയുന്നു. ജീവനക്കാർ ബാങ്കുകളെക്കാളും സർക്കാരിനെ തന്നെ ഭവന വായ്പയ്ക്ക് ആശ്രെയിക്കുന്നത് ഇതിനാലാണ്.
എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഭവന വായ്പയ്ക്കുള്ള അപേക്ഷകളിൽ ഭൂരിപക്ഷത്തിലും തീരുമാനമായിട്ടില്ല. 2889 അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 145 കോടി രൂപ ഇതിനായി അലോട്ട് ചെയ്‌തെങ്കിലും വിതരണം ചെയ്തില്ല. മുഴുവൻ അപേക്ഷകളിലും ഭവന വായ്പ അനുവദിക്കണമെങ്കിൽ 350 കോടി രൂപ വേണ്ടി വരും. അങനെ ആണ് കെ ഫ് സിയുടെ ഉപകമ്പനി ( സബ്സിഡിയറി ) ഉണ്ടാക്കി അതിലേക്കു കൈമാറുന്നതിനെ കുറിച്ച് ആലോചന വന്നത്.
കേന്ദ്ര പദ്ധതിയിലും ബാങ്കുകളിലും ഉദാരമായ ഭവന വായ്പ പദ്ധതികൾ ഉള്ളപ്പോൾ ജീവനക്കാർ കെ ഫ് സിക്കു തലവെച്ചു കൊടുക്കാൻ തയ്യാറാകുമോ എന്നതും കണ്ടറിയേണ്ടതാണ്. അങനെ ജീവനക്കാർ ഭവന വായ്പക്കായി സർക്കാരിനെ ആശ്രെയിക്കാതെ ബാങ്കുകളിലേക്ക് മാറിയാൽ അതും സർക്കാരിന് നേട്ടമാണ്.