റെറയിൽ മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യാം,

Johnys - Malayalam

റെറയിൽ മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യാം

നിലവിൽ പ്രഖ്യാപിച്ച  റിയൽ എസ്റ്റേറ്റ് പ്രൊജെക്ടുകൾക്കു റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (റെറ) രജിസ്റ്റർ ചെയ്യാൻ മാർച്ച് 31 വരെ സമയം നൽകുമെന്ന് ചെയർമാൻ പി.എച്.കുര്യൻ അറിയിച്ചു.ഇതിനകം ഒക്യൂപെൻസി സർട്ടിഫിക്കറ്റ് ലഭിച്ച പ്രൊജെക്ടുകൾക്കു റെറ റെജിസ്റ്ററേഷൻ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

    ജനുവരി ഒന്നിനകം റെറയിൽ രജിസ്റ്റർ ചെയ്യാത്ത പദ്ധതികൾ പരസ്യം ചെയ്യാനോ വിപണനം നടത്താനോ പാടില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.റെജിസ്റ്ററേഷനു അപേക്ഷ നൽകി കാത്തിരിക്കുന്ന പ്രോജക്ടുകളുടെ വിപണനം ഇതോടെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക റിയൽ എസ്റ്റേറ്റ് കമ്പനികൾ അറിയിച്ചു.

ഇതോടെയാണ് മാർച്ച്  31  വരെ സമയം നീട്ടിനൽകാൻ തീരുമാനിച്ചത്.അതെ സമയം റെജിസ്റ്ററേഷൻ ലഭിച്ച ശേഷം മാത്രമേ ഇനി പുതിയ പ്രൊജെക്ടുകൾ പ്രഖ്യാപിക്കാനാകു .