സെൻസെക്സ് 42000 -ന് അരികെ,

Johnys - Malayalam

ഇന്ത്യൻ ഓഹരി സൂചികകൾ റെക്കോർഡുകൾ ഭേദിച്ചു മുന്നേറ്റം തുടരുന്നു.സെൻസെക്സ് ചൊവ്വാഴ്ച 92.94 പോയിന്റ് ഉയർന്ന് 41,952.63 എന്ന നിലവാരത്തിലാണ് ക്ളോസ് ചെയ്തത്.47.37 പോയിന്റ് കൂടി ഉയർന്നാൽ സെൻസെക്സ് 42,000 എന്ന നാഴികക്കല്ല് തൊടും.നിഫ്റ്റി 32.75പോയിന്റ് ഉയർന്ന് 12,362.30 എന്ന നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യു.എസ്-ചൈന വ്യാപാര ഉടമ്പടി സംബന്ധിച്ച പ്രതീക്ഷകളാണ് ഇന്ത്യ ഉൾപ്പടെയുള്ള ആഗോള വിപണികൾ ഉയരാൻ കാരണമായത്.

എഫ്.എം.സി.ജി.,മെറ്റൽ ,.ടി.,ഓട്ടോ.തുടങ്ങിയ മേഖലകൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹീറോ മോട്ടോ കോർപ്,.ടി.സി.,എൻ.ടി.പി.സി.,നെസ്‌ലേ ഇന്ത്യ,ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ലാഭത്തിലും ഇൻഡസ് ഇൻഡ് ബാങ്ക് ,റീലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് ബാങ്ക് ,എസ്‌.ബി..തുടങ്ങിയ ഓഹരികൾ നഷ്ടത്തിലും അവസാനിപ്പിച്ചു.