കൃഷിക്ക് 1.6 ലക്ഷം വരെ ഈടില്ലാതെ ബാങ്ക് വായ്പാ കിട്ടും,

Johnys - Malayalam

ബാങ്കുകൾ സ്വർണപണയത്തിനുമേൽ ഉള്ള കാർഷികവായ്പകൾ നിർത്തിയതോടെ ഒരു വിഭാഗം കർഷകർ വായ്പകിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട് .അർഹതയുള്ള കർഷകർക്ക് ഒരു വിധത്തില് ഈടും നൽകാതെ 1.6 ലക്ഷം രൂപവരെ വായ്പകിട്ടുന്ന പദ്ധതി നിലവിലുണ്ട് . വായ്പ ഇതിൽ കൂടുതൽ ആണെങ്കിൽ ബാങ്കുകൾക്കു മതിയായ ഈട് കൊടുക്കേണ്ടി വരും . കാർഷിക വായ്പകൾ എല്ലാം  കിസാൻ ക്രെഡിറ്റ് കാർഡ് വഴി വേണമെന്നു കേന്ദ്ര സർക്കാർ നിര്ദേശം ഉണ്ട് . ഇതിനാൽ ഇത്തരം വായ്പകൾ എല്ലാം കിസാൻ ക്രെഡിറ്റ് കാർഡിലേക്കു മാറ്റിയാണ് ഇപ്പോൾ അനുവദിക്കുന്നത് .