24 മണിക്കൂറും വിദേശ നാണയ വിനിമയത്തിന് അവസരവുമായായി റിസർവ് ബാങ്ക്,

Johnys - Malayalam

ഇന്ത്യയിലെ തിരഞ്ഞെടുത്ത ബാങ്കുകൾക്ക് 24  മണിക്കൂറും വിദേശനാണയ  വിനിമയം നടത്താൻ റിസർവ്  ബാങ്കിന്റെ അനുമതി.കാറ്റഗറി ഒന്ന് വിഭാത്തിലുള്ള ബാങ്കുകൾക്ക് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള  ഉപഭോക്താക്കൾക്കായി നിലവിലുള്ള സമയത്തിന്  പുറത്തും വിദേശ നാണയ വിനിമയ നിരക്ക് നൽകാമെന്ന് ആർ .ബി.ഐ  ഉത്തരവ്.

            ബാങ്കുകളുടെ വിദേശ ശാഖകൾക്കും ഏതു സമയത്തും വിനിമയം നടത്താനാകും.ഇതുവരെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയായിരുന്നു ഇന്ത്യൻ ബാങ്കുകളിൽ വിദേശ നാണയ വിനിമയത്തിന് അനുമതിയുണ്ടായിരുന്നത്.

ആഭ്യന്തര വിപണിയെക്കാൾ വിദേശ വിപണിയിൽ വിനിമയം കൂടുന്നത് രൂപയെ കൂടുതൽ അസ്ഥിരപ്പെടുത്തും.മാത്രമല്ല,നയതീരുമാനങ്ങൾ ഫലപ്രദമാകാതെ വരികയും ചെയ്യും. ഇതിന്റെ  അടിസ്ഥാനത്തിൽ ഇന്ത്യയിൽ വിനിമയ ഇടപാടുകൾ കൂട്ടുന്നതിന്റെ കൂടി ഭാഗമായാണ് ഇപ്പോൾ വ്യാപാരസമയം കൂട്ടിയിരിക്കുന്നതെന്നാണ് സൂചന.ഫലത്തിൽ ഇന്ത്യയിലെ വിദേശ നാണയ വിപണിക്ക് 24 മണിക്കൂറും പ്രവർത്തിക്കാനാകും .ഇതോടെ സിംഗപ്പൂരിലെയും ദുബായിലെയും കറൻസി വിപണിയെ ആശ്രയിക്കുന്ന ഇന്ത്യൻ നിക്ഷേപകർ രാജ്യത്തേക് മടങ്ങിവരുമെന്നാണ് പ്രതീക്ഷ.