ആദ്യ ഡിജിറ്റൽ സംസ്ഥാനം : കേരളം ഒരുങ്ങുന്നു ,

Johnys - Malayalam

രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമെന്ന ബഹുമതി സ്വന്തമാക്കാൻ കേരളം ഒരുങ്ങുന്നു. 2015 മാർച്ചിനു മുൻപ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ  സ്വയംഭരണ പ്രദേശങ്ങളെയും ഇന്റെർനെറ്റിലൂടെ ബന്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കേന്ദ്രത്തിൻറെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ അനുബന്ധമായാണ് ഈ പ്രവർത്തനങ്ങൾ. സംസ്ഥാനത്തെ മുഴുവൻ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളെ  വണ്‍ ജിബിപിഎസ് ഇൻറെർനെറ്റ്  കണക്ടിവിറ്റി ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന ജോലികളാണ്  ആദ്യഘട്ടത്തിൽ പൂർതതിയാക്കുക. ഒപ്ടിക്കൽ ഫൈബർ വഴി ബ്രോഡ്ബാൻഡ്  കണക്ഷൻ നൽകുന്ന ജോലികൾ പുരോഗമിക്കുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ  ഭാരത്‌ ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് ലിമിറ്റഡാണ് (ബിബിഎൻഎൽ) ഇതിൻറെ ജോലികൾ നിർവഹിക്കുന്നത്. 200 കിലോമീറ്റർ ദൂരമാണ് ഇനി ഒപ്റ്റിക്കൽ കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാനുള്ളത്. ബിബിഎൻഎല്ലിൻറെ നാഷനൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക്  (എൻഒഎഫ്എൻ) പദ്ധതിയുടെ ഭാഗമായാണു പദ്ധതി. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിൽ ഏറ്റവും വേഗത്തിൽ ജോലികൾ പുരോഗമിക്കുന്നതും കേരളത്തിലാണ്. സംസ്ഥാനത്തെ 857 പഞ്ചായത്തുകളിലും 132 ബ്ലോക്ക് പഞ്ചായത്തുകളിലും ജോലികൾ പുരോഗമിക്കുന്നു. ജോലികൾ തടസ്സപ്പെട്ടിരിക്കുന്ന പത്തനംതിട്ട ജില്ലയിൽ മണ്ഡലകാലത്തിനു ശേഷം  ഇവ ഊർജിതമാക്കുമെന്നും അധികൃതർ  വ്യക്തമാക്കി. മാർച്ചോടെ ജോലികൾ പൂർത്തിയാക്കി ഏപ്രിൽ ആദ്യത്തോടെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇന്റെർനെറ്റ് കണക്ടിവിറ്റി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഇ-ഗവേണൻസ്  രംഗം കൂടുതൽ മെച്ചപ്പെടുമെന്നും ഉദ്യോഗസ് ഥർ വ്യക്തമാക്കി. അടുത്ത ഘട്ടമെന്ന നിലയിൽ പൊതു സ്ഥലങ്ങളിൽ വൈ ഫൈ ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്.   

മലയാള മനോരമ    23/12/2014