അറിയാത്തവര്‍ അറിഞ്ഞോളൂ, കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കുമുണ്ട് സംഘടന,

Johnys - Malayalam
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേസ് യൂണിയന്റെ (KRWU) കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ നവംബര്‍ 11ന് കുന്ദമംഗലം വ്യാപാരഭവനില്‍ നടക്കും. രാവിലെ 10 മണിക്ക് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ 9ന് ആരംഭിക്കും. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെയും ബ്രോക്കര്‍മാരുടെയും മറ്റും കൂട്ടായമയാണ് റിയല്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍.