ബാങ്കിലെ ഓഹരി വിൽക്കാനില്ലെന്നു എച്ച്. ഡി. എഫ്. സി.,

Johnys - Malayalam

രാജ്യത്തെ മുൻ നിര സ്വകാര്യ ബാങ്കായ എച്ച്. ഡി. എഫ്. സി. ബാങ്കിലെ ഓഹരി വിൽക്കാൻ തൽക്കാലം പദ്ധതിയില്ലെന്ന് മാതൃസ്ഥാപനമായ എച്ച്. ഡി. എഫ്. സി.ഇക്കാര്യം ആലോചിചിട്ടുകൂടിയില്ലെന്നു ഹൗസിങ്ങ്

ഡവലപ്മെന്റ് ഫിനാൻസ്  കോർപറേഷൻ(എച്ച്. ഡി. എഫ്. സി.) വൈസ് ചെയർമാനും ചീഫ് എക്സിക്യുടിവുമായ കേക്കി  മിസ്ത്രി പറഞ്ഞു .

എച്ച്. ഡി. എഫ്. സി. ബാങ്കിൽ മാതൃ സ്ഥാപനത്തിന് 22.5 ശതമാനം ഓഹരി പങ്കാളിത്തം ആണ് ഉള്ളത്. ബാങ്ക് വിവിധ  നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നായി  10000 കോടി രൂപയുടെ മൂലധനം സ്വരൂപിക്കാൻ ഒരുങ്ങുന്നുണ്ട്.ഇതിൽ പങ്കെടുക്കാതെ എച്ച്. ഡി. എഫ്. സി. ഓഹരി 20 ശതമാനമായി കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഒപ്പം ഓഹരി വിൽക്കാനും പദ്ധതി ഉണ്ടെന്നാണ് സൂചന മൂലധന സമാഹരണത്തെ കുറിച്ച് ബാങ്കിന്റെ ഡയറക്ടർ ബോർഡ്‌ തീരുമാനം എടുത്ത ശേഷം മാത്രമായിരിക്കും അതിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തങ്ങൾ തീരുമാനിക്കുകയെന്നു  അദ്ദേഹം പറഞ്ഞു.സമാഹരിക്കാൻ ഉദ്ദേശിക്കുന്ന മൂലധനത്തിന്റെ തോത്, ഓഹരികളുടെ വില എന്നിവയൊക്കെ കണക്കിലെടുത്താവും എച്ച്. ഡി. എഫ്. സി അതിൽ തീരുമാനമെടുക്കുക .അതിനാൽ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു എന്ന് ഇപ്പോൾ പറയുന്നത് അപക്വമായിരിക്കുമെന്നു  അദ്ദേഹം വിശദീകരിച്ചു.എച്ച്. ഡി. എഫ്. സി യും എച്ച്. ഡി. എഫ്. സി ബാങ്കും ലയിക്കുമെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളി.അത് ദീർഘകാല ലക്ഷ്യമാണ്‌.അതേക്കുറിച്ച് ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.എച്ച്. ഡി. എഫ്. സി ബാങ്കിലെ വിദേശ ഓഹരി പങ്കാളിത്ത പരിധി 74 ശതമാനമായി ഈയിടെ  കേന്ദ്രം ഉയർത്തിയിരുന്നു.

                                                                               മാതൃഭൂമി  23/11/2014