ഭവന വായ്പ പരിധികൂട്ടാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിൻറെ നിർദേശം,

Johnys - Malayalam

റിപോ നിരക്ക് കുറച്ചതിനു പിന്നാലെ ഭവന വായ്പ പരിധികൂട്ടാൻ ബാങ്കുകൾക്ക്‌ റിസർവ് ബാങ്കിൻറെ നിർദേശം. 30 ലക്ഷം രൂപ വരെ വിലയുള്ള വസ്തുവിന് 90 ശതമാനം തുക വരെ ഇനി ഭവന വായ്പയായി നൽകാമെന്നാണ് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഭാവന വായ്പയുടെ പലിശ കുറയുന്നതു കണക്കിലെടുത്താണ് റിസർവ് ബാങ്ക് പുതുക്കിയ മാർഗനിർദേശം ബാങ്കുകൾക്ക് നൽകിയത്. ഇതുവരെ 20 ലക്ഷം രൂപ വരെ വിലയുള്ള വസ്തുവിനെ 90% വായ്പ കിട്ടിയിരുന്നുള്ളൂ. പുതിയ നിർദേശം രാജ്യത്ത് ഭവന വായ്പ രംഗത്ത് കൂടുതൽ ഉണർവുണ്ടാക്കും.

അതിനു മുകളിൽ 30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിൽ വിലയുള്ളതാണ്. ഭൂമിയെങ്കിൽ വിലയുടെ 80 % വരെ തുക വായ്പയായി  ലഭിക്കും. 75 ലക്ഷം മുതൽ മുകളിലേക്കാണ് വിലയെങ്കിൽ 75 ശതമാനം വരെയും വായ്പ ലഭിക്കും. ആർ ബി ഐ റിപോ നിരക്കിൽ അര ശതമാനം കുറവ് പ്രഖ്യാപിച്ചതിനു പിന്നാലെ ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് കുറച്ചുതുടങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ എസ് ബി ഐ ഉൾപെടെയുള്ള ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് 0.40 ശതമാനം കുറച്ചിരുന്നു.