ഭവനമേഖലയിൽ കൂടുതൽ ആനുകൂല്യങ്ങൾക് സാധ്യത,

Johnys - Malayalam

പ്രധാന മന്ത്രിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ  സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ഭവന നിർമാണ മേഖലയ്ക്ക് ഉണർവുണ്ടാക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകും. ജൂലായ് അഞ്ചിനാണ്  ധന മന്ത്രി നിർമല സീത രാമൻ ബജറ്റ് അവതരിപ്പിക്കുക.വീടുകളുടെയും ഫ്ളാറ്റുകളുടെയും വാങ്ങൽ പ്രോത്സാഹിപ്പിക്കാനായി വൻതോതിൽ നികുതി ആനുകൂല്യങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന .ചെലവു കുറഞ്ഞ ഭവനങ്ങൾക്ക് പലിശ  സബ്‌സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ടായേക്കും .

രണ്ടാമതൊരു ഭവനത്തിനു കൂടി നികുതി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകും.രാജ്യത്ത് സാമ്പത്തിക വളർച്ച ത്വരിതഗതിയിലാക്കാൻ  ഭവനനിർമാണ മേഖലയിൽ ഉണർവുണ്ടാക്കണമെന്ന അഭിപ്രായമാണ് സാമ്പത്തിക വിദഗ്ധരിൽ വലിയൊരു വിഭാഗത്തിനുള്ളത്. 2018 - 2019 - ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6 .8  ശതമാനം  മാത്രമായിരുന്നു. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചാനിരക്കാണ്  ഇത്. ഭവനനിർമാണ മേഖലയിൽ ഉണർവുണ്ടായാൽ കൂടുതൽ തൊഴിലവസരമുണ്ടാകും.

വായ്പ ഡിമാൻഡ്  കൂടാനും അത് ഇടയാക്കും. ഇതൊക്കെ സമ്പദ്ഘടനയിൽ ചലനം സൃഷ്ടിക്കുമെന്നും അതുവഴി ഉയർന്ന വളർച്ചയിലേക്ക് രാജ്യം മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ആദ്യ ഭവനത്തിനുള്ള വായ്പക്ക് പലിശ ഇനത്തിനുള്ള ആനുകൂല്യം ഒന്നര ലക്ഷത്തിൽ നിന്നും രണ്ടു ലക്ഷം രൂപയായി ഉയർത്തിയത്.അത് ഇത്തവണ വീണ്ടും ഉയർത്തിയേക്കും.ഇതിനു പുറമെ രണ്ടാമതൊരു ഭവനത്തിനു കൂടി  നികുതി ആശ്വാസം  നൽകിയാൽ ഈ രംഗത്ത് ഡിമാൻഡ് ഉയരും. രണ്ടാമത്തെ ഭവനത്തിൽ നിന്നുള്ള വാടകയ്ക്ക് നികുതി ഇളവ് നൽകുന്നതും കേന്ദ്രം പരിഗണിച്ചേക്കും.