ഇനി യഥാർത്ഥ ഇന്ത്യൻ റെയിൽവേ,

Johnys - Malayalam

 

രാജ്യത്തെ അവസാന സംസ്ഥാനങ്ങളിലേക്കും  റെയിൽ പാത എത്തുന്നു

ഇന്ത്യൻ റെയിൽവേ യുടെ സാന്നിധ്യമില്ലാതിരുന്ന അവസാന സംസ്ഥാനങ്ങളിലേക്കും ട്രെയിൻ ചൂളം വിളിച്ചെത്തുന്നു.മേഖാലയയിലെ ആദ്യ ട്രെയിൻ ശനിയാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോഡി  ഉദ്ഘാടനം ചെയ്യും.സിക്കിമിലെ ആദ്യ റെയിൽവേ ലൈൻ ഒരു വർഷത്തിനകം പൂർത്തിയാവുകയും ചെയ്യും. അസമിലെ ഗോൽപര ജില്ലയിൽ ദുദ് നോയിൽ നിന്ന് മേഘാലയയിലെ നോർത്ത് ഗരോ ഹിൽസിൽ മെന്ദി പത്താ റിലേക്കുള്ള റെയിൽ പാതയാണ് ശനിയാഴ്ച തുറക്കുന്നത് .ഗുവാഹത്തിയിലെ മാലിഗാവിലാണ് ട്രെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുക.ചടങ്ങും പ്രസംഗവും മെന്ദിപത്താ റി ൽ വീഡിയോ കോണ്‍ഫറൻസിംഗ് വഴി സംപ്രേഷണം ചെയ്യും 19.75 കിലോമീറ്റർ  വരുന്ന ഈ പാതയിൽ 10 കിലോമീറ്റർ മേഘാലയയിലും ബാക്കി അസമിലും ആണ് .ഈ പാതയ്ക്ക് 1992-93 ലെ ബജറ്റിലാണ്  അംഗീകാരം നൽകിയത്.സർവേ പൂർത്തിയാക്കി സ്ഥലമേറ്റെടുക്കൽ തുടങ്ങിയത് 2007 ൽ .നിർമ്മാണ പ്രവർത്തനങ്ങൾ 2012 ൽ ആരംഭിച്ചു.175 കോടി രൂപയാണ് ചെലവ്.മേഘാലയയിലെ  ഘാസി ,ജയ്ന്ത്യ  മേഖലയിൽ  റെയിൽ വേ ലൈൻ സ്ഥാപിക്കാൻ ബ്രിട്ടീഷുകാർ 1895-96 ൽ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.സിക്കിമിലെ ആദ്യ റെയിൽ പാതയ്ക്ക് 2009 ലാണ് അനുമതി നൽകിയത്

                                                                                                        മലയാള മനോരമ