ഇന്ത്യ 6.3% വളർച്ചയിലേക്ക്: ഐക്യരാഷ്ട്ര സംഘടന,

Johnys - Malayalam

ഇന്ത്യ 2016 ൽ 6.3% സാമ്പത്തിക വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര  സംഘടന. സാമ്പത്തിക പരിഷ്കരണം, സംരംഭക പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങളിൽ രാജ്യം പുരോഗതി നേടുമെന്ന് "യുഎൻ വേൾഡ് ഇക്കണോമിക് സിറ്റ്വൊഷൻ ആൻഡ്‌ പ്രോസ്പെക്ടസ് 2015' റിപ്പോർട്ടിൽ പറഞ്ഞു. ഇക്കൊല്ലം ഇന്ത്യ 5.4% വളർച്ചയാണു നേടുക. അടുത്ത വർഷം 5.9% വളർച്ചയും പ്രതീക്ഷിക്കാം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ വളർച്ചയെ ഇന്ത്യയാവും നയിക്കുക. മേഖലയുടെ സമ്പദ് വ്യവസ്ഥയുടെ 70 ശതമാനവും   ഇന്ത്യ കയ്യാളുന്നു. ഇന്ത്യയെപ്പോലെ  ബംഗ്ലാദേശും ഇറാനും മികച്ച വളർച്ച നേടും. മേഖലയാകെ നേടുക ഇക്കൊല്ലം 4.9%, 2015 ൽ 5.4%, 2015 ൽ 5.7% വളർച്ചയാണ്. ഇന്ത്യ 2008-2011 ൽ 7.3% വളർച്ച നേടിയതിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വളർച്ചയാണ് 2016 ൽ യുഎൻ പ്രതീക്ഷിക്കുന്നത്.

മലയാള മനോരമ    12/12/2014