ഇന്ത്യ- ജപ്പാൻ സഹകരണം ആഗോള തലത്തിലേക്ക്,

Johnys - Malayalam

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായ ആഗോള പങ്കാളിത്തതലത്തിലേക്ക് ഉയർത്താൻ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ഉച്ചകോടിയിൽ ധാരണയായി. ഇന്ത്യയില ജപ്പാൻ നടത്തുന്ന സ്വകാര്യ , പൊതു നിക്ഷേപം 3400 കോടി ഡോളറായി (രണ്ടു ലക്ഷം  കോടി രൂപ ) വർധിപ്പിക്കും. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിൽ ആണവ സഹകരണ കരാർ സംബന്ധിച്ച് ധാരണയായില്ല. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻഹെ ആബെയും  തമ്മിലുള്ള ചർച്ചയിൽ തീരുമാനമായി.  പ്രതിരോധ ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഇരു രാജ്യങ്ങളും കൈമാറും. നാവിക സുരക്ഷ വർധിപ്പിക്കുന്നതിന് യു എസ് -2 വീമാനം ഇന്ത്യയ്ക്കു വിൽക്കുന്നത് സംബന്ധിച്ച ചർച്ച വേഗത്തിലാകും. 50 വർഷത്തിനിടെ ജപ്പാൻ ആദ്യ ആയുധ വിൽപ്പനയാവും ഇത്.   ഇന്ത്യ - ജപ്പാൻ സഹകരണ ഭാഗമായി മോധിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിനിനു സാമ്പത്തിക, സാങ്കേതിക സഹായം നൽകുമെന്ന് ഷിൻഹെ ആബെ  സംയുക്ത മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.  അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയെ സഹായിക്കും.

                                         ആണവ കരാറിലെത്തുന്നതിനു ഉദ്യോഗസ്ഥതല ചർച്ചകൾ വേഗത്തിലാക്കുമെന്നും ആബെ പറഞ്ഞു. ഇന്ത്യ - ജപ്പാൻ നിക്ഷേപ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ്അഞ്ചു വർഷം കൊണ്ട് നിക്ഷേപം രണ്ടു ലക്ഷം കോടി രൂപയായി  വർധിപ്പിക്കുക.       മോദി -ആബെ ഉച്ചകോടിയുടെ ഫലമായി ജപ്പാൻ ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ മേഖലയിലെ ആറു പദ്ധതികളെ ഫോറിൻ എൻഡ് യൂസർ പട്ടികയിൽ നിന്ന് മാറ്റി. പ്രതിരോധ സഹകരണ , കൈമാറൽ ധാരണ പത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇതിനായി മന്ത്രിതല , ഉദ്യോഗസ്ഥതല വാർഷിക ഉച്ചകോടിയും നടത്തും. തീരസംരക്ഷണത്തിൽ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കും.

                                         ജപ്പാൻ സന്ദർശനം വൻ വിജയമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ടോക്കിയോയിൽ 136 വർഷം പഴക്കമുള്ള തായ്മേയി എലിമെന്റ്രി സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിച്ച  മോദി  ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ജപ്പാന്റെ സഹായം തേടി .  ഇന്ത്യയിൽ വ്യവസായം തുടങ്ങാൻ എത്തുന്നവർക്ക് അനുമതികളും സഹായവും നല്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫിസിനു കീഴിൽ പ്രത്യേക മാനേജ്മെന്റ്  സംഘത്തെ നിയോഗിക്കുമെന്ന് ജപ്പാനിലെ വ്യവസായ പ്രമുഖരുടെ യോഗത്തിൽ മോദി പറഞ്ഞു. ഈ സംഘത്തിൽ ജപ്പാന്റെ രണ്ടു പ്രതിനിധികളെയും ഉൾപ്പെടുത്തും.