ഇന്ത്യ വാങ്ങുന്ന സ്വർണത്തിൻറെ നാലിലൊന്നും കേരളത്തിൽ സ്വർണത്തിൽ നിന്ന് നികുതിവരുമാനം കുറയുന്നെന്നും സൂചന ,

Johnys - Malayalam

കേരളം ശരിക്കും 'ഗോൾഡ്‌സ്  ഓണ്‍ കണ്‍ട്രി ' യാണ്  എന്നു തെളിയിക്കുന്നതാണു ലോക ഗോൾഡ്‌ കൗണ്‍സിലിൻറെ വിവരപ്രകാരം സംസ്ഥാന ധനവകുപ്പിനു മുന്നിലുള്ള റിപ്പോർട്ട്‌. ലോകത്താകെ  ഉപയോഗിക്കുന്ന  സ്വർണത്തിൻറെ 28.3 ശതമാനവും  ഇന്ത്യയിലാണെങ്കിൽ , ഇന്ത്യയിലെ  ഉപയോഗത്തിൻറെ  നാലിലൊന്നും കൊച്ചുകേരളത്തിൽ. ഒരു വർഷം ഇന്ത്യയിൽ 2.3 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിൻറെ 25 % സ്വർണം കേരളം ഉപയോഗിക്കുന്നു.844 ടണ്‍ സ്വർണമാണ് 2012 ൽ ഇന്ത്യ ഇറക്കുമതി ചെയ്തത്. 2013 ൽ 919 ടണ്‍, 2014 ൽ ഇതുവരെ 907 ടണ്‍. കണക്കിൽപ്പെടാതെ, നമ്മുടെ വിമാനത്താവളങ്ങൾ  വഴി കടത്തികൊണ്ടിരിക്കുന്ന സ്വർണം വേറെ. സംസ്ഥാനത്തു സ്വർണവ്യാപരം  ഇക്കൊല്ലം ഏകദേശം  75,000 കോടി രൂപയുടെതാണെന്നാണു കണക്ക്. എന്നാൽ വ്യാപാരമെത്രയെന്നു കൃത്യമായറിയില്ലെന്നും റിപ്പോർട്ടിലുണ്ട്. കച്ചവടം കൂടുന്നുണ്ടെങ്കിലും സ്വർണത്തിൽ നിന്നുള്ള നികുതിയിൽ വർധനയില്ലെന്നതാണു സർക്കാരിനെ വിഷമിപ്പിക്കുന്ന കണക്ക്. 2011-12 ൽ 16,679 കോടിയുടെ കച്ചവടം നടന്നപ്പോൾ നികുതിയിനത്തിൽ 302 കോടി സർക്കാരിനു കിട്ടി. 2012-13 ൽ  18,456 കോടി രൂപ വിറ്റുവരവ്  ഉണ്ടായപ്പോൾ 393 കോടി സർക്കാരിനു കിട്ടി. എന്നാൽ 2013-14 ൽ ഇതുവരെ 60,000 കോടിയുടെ സ്വർണക്കച്ചവടം നടന്നപ്പോൾ കിട്ടിയ നികുതി 491 കോടി രൂപ മാത്രം.  

മലയാള മനോരമ