കാൻകോറിൽ ഫ്രഞ്ച് കമ്പനി ഓഹരി സ്വന്തമാക്കി ,

Johnys - Malayalam

കേരളം ആസ്ഥാനമായുള്ള സുഗന്ധവ്യഞ്ജന  ഉത്പന്ന നിർമാതാക്കളായ കാൻകോർ ഇൻഗ്രേഡിയൻറ്സിൽ ഫ്രഞ്ച് കമ്പനിയായ വി-മാനെ ഫിൽ‌സ് ഭൂരിപക്ഷ  ഓഹരി സ്വന്തമാക്കി . എത്ര രൂപയുടേതാണ് ഇടപാട് എന്ന് വ്യക്തമാക്കാൻ ഇരുകൂട്ടരും തയ്യാറായില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി  കെ. ബാബു  എന്നിവരുടെ സാന്നിധ്യത്തിൽ  കൊച്ചിയിൽ  നടന്ന  ചടങ്ങിൽ  കാൻകോർ  മാനേജിങ്  ഡയറക്ടർ  സഞ്ജയ  മാരിവാലയും  വി -മാനെ  ഫിൽ‌സ്  സി. ഇ. ഒ. ജോണ്‍  എം .മാനെയും  ധാരണാപത്രത്തിൽ  ഒപ്പുവച്ചു. വി -മാനെയുമായുള്ള   പങ്കാളിത്തം  കാൻകോറിൽ  കൂടുതൽ  തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്  മുഖ്യമന്ത്രി  ഉമ്മൻചാണ്ടി  പറഞ്ഞു. അന്താരാഷ്ട്ര  നിലവാരത്തിലുള്ള  കൂടുതൽ  ഉത്പന്നങ്ങൾ  വിപണിയിലെത്തിക്കുന്നതിന്  പങ്കാളിത്തം  സഹായകമാകുമെന്ന്   പ്രതീക്ഷിക്കുന്നതായി   കാൻ കോർ  മാനേജിങ് ഡയറക്ടർ  സഞ്ജയ മാരിവാല  പറഞ്ഞു.  ഉത്പാദന ശേഷി  ഉയർത്താനും  പദ്ധതിയുണ്ട്. 

ദീർഘകാല  വ്യാപാര പങ്കാളികളായ  കാൻകോറിൽ  ഭൂരിഭാഗം  ഓഹരി  പങ്കാളിത്തം  നേടുന്നതിൽ  സന്തോഷമുണ്ടെന്ന്  വി -മാനെ  ഫിൽ‌സ്  സി . ഇ. ഒ.  ജോണ്‍ എം . മാനെ  പറഞ്ഞു.  സുഗന്ധവ്യഞ്ജന  സത്തകൾ,

ഒലിയൊറെസിൻ ,  പ്രകൃതിദത്ത  ഭക്ഷ്യ  നിറങ്ങൾ,  സുഗന്ധ വ്യഞ്ജന  എണ്ണകൾ എ ന്നിവയുടെ  ഉത്‌പാദകരായ  കാൻകോർ  ഏതാണ്ട് 400 കോടി  രൂപ  വിറ്റുവരവുള്ള  കമ്പനിയാണ്. രുചി ,വാസന,  എന്നിവയ്ക്ക്  ആവശ്യമായ  ഫ്ളേവറുകളും   ഫ്രാഗ്രൻസുകളും  ഉത്പാദിപ്പിക്കുന്ന  മാനെ  ഗ്രൂപ്പ്  ഈ  രംഗത്ത്  ആഗോള തലത്തിലെ   മുൻ നിരക്കാരാണ് . ഇടപാട്  പൂർത്തിയാകുന്നതോടെ  വി - മാനെയുടെ  പ്രതിനിധികൾ  കാൻകോറിൻറെ   ഡയറ ക്ടർ  ബോർഡിലെത്തും. കമ്പനിയുടെ  മനേജിംങ്  ഡയറക്ട റായി  സഞ്ജയ മാരിവാല  തുടരും.  

മാതൃഭൂമി