കേരളം ആദ്യ സമ്പൂർണ ബാങ്ക് സേവന സംസ്ഥാനം ,

Johnys - Malayalam

 

സമ്പൂർണ  സാക്ഷരത  നേടിയതു പോലെ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്ക് സേവന സംസ്ഥാനമായി . സംസ്ഥാനത്തെ 100% കുടുംബങ്ങളിലും  ബാങ്ക് അക്കൗണ്ട്‌ തുറന്നതിൻറെ പ്രഖ്യാപനം ധനമന്ത്രി  കെ. എം. മാണി നിർവഹിച്ചു. കഴിഞ്ഞ  ഓഗസ്റ്റു 15 ന് ആരംഭിച്ച  പ്രധാനമന്ത്രിയുടെ ജനധൻയോജന പദ്ധതി പ്രകാരം 2015 ജനുവരി 26 നാണ് എല്ലാ കുടുംബങ്ങളിലും ഒരു ബാങ്ക് അക്കൗണ്ട്‌ എങ്കിലും തുടങ്ങുന്ന പദ്ധതി പൂർതതിയാക്കേണ്ടത്. കേരളം നവംബർ ഒന്നിനു തന്നെ നേട്ടം കൈവരിക്കുകയായിരുന്നു.12.8 ലക്ഷം വീടുകളിൽ അക്കൗണ്ട്‌  തുടങ്ങിയാണ്  നൂറു ശതമാനം വീടുകളിലെത്തിച്ചത്. 326 കോടി രൂപ  ഈ അക്കൗണ്ടുകളിൽ  നിക്ഷേപമായി ലഭിക്കുകയും ചെയ്തു . 5.25 ലക്ഷം റുപ്പെ  കാർഡുകളും നൽകി. എല്ലാ ബാങ്കുകളും യജ്ഞത്തിൽ  പങ്കാളിയായി . അക്ഷയ കേന്ദ്രങ്ങൾ വഴി സർവേ നടത്തിയാണു ബാങ്ക് അക്കൗണ്ടുകളില്ലാത്ത  വീടുകൾ  കണ്ടെത്തിയത് . കോളേജ്  വിദ്യാർഥികളും സർവേയിൽ പങ്കാളികളായി .കുടുംബശ്രീ  യൂണിറ്റുകൾ  വഴി സാക്ഷരത പരിപാടി നടപ്പിലാക്കി . സാമ്പത്തിക സ്വാതന്ത്ര്യം യാഥാർത്ഥ്യമാകണമെങ്കിൽ ബാങ്ക് സേവനം ലഭ്യമാക്കണമെന്നു മന്ത്രി മാണി ചൂണ്ടിക്കാട്ടി . മറ്റെല്ലാ സേവനങ്ങളും ലഭിക്കാനും ബാങ്ക് അക്കൗണ്ടാണ്  ആദ്യം വേണ്ടത് .  സാധാരണക്കാർക്കും ബാങ്ക് സേവനം ലഭ്യമാക്കുക എന്നാ ഉദ്യേശത്തോടെ നടത്തിയ ബാങ്ക് ദേശസാൽക്കരണം ലക്ഷ്യത്തിലെത്തിയോ എന്ന് സംശയമാണെന്ന്  അധ്യക്ഷത വഹിച്ച മന്ത്രി  കെ. ബാബു അഭിപ്രായപ്പെട്ടു . എല്ലാ വീടുകളിലും ഒരു ബാങ്ക് അക്കൗണ്ടിൻറെ  അടുത്ത ഘട്ടത്തിൽ ഓരോ വീട്ടിലും വനിതാ  അംഗത്തിനു ബാങ്ക് അക്കൗണ്ട്‌ ഉറപ്പാക്കും . റുപ്പെ കാർഡുകളും ഇൻഷുറൻസും  നൽകും. സാമ്പത്തിക  സാക്ഷരത നടപ്പാക്കിയ ശേഷം അധികം പറ്റ് സൗകര്യവും  നൽകുന്നതാണ്. കാനറ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എസ്. റാവത്ത് , ധന അഡീഷനൽ ചീഫ് സെക്രട്ടറി  ഡോ. കെ. എം. ഏബ്രഹാം , എസ്എൽബിസി കണ്‍വീനർ യു. ഉമാശങ്കർ  തുടങ്ങിയവർ പ്രസംഗിച്ചു .           മലയാള മനോരമ