കൊറിയൻ മാതൃകയിൽ ബയോവില്ലേജുകൾ: പനന്തടി ഗ്രാമപഞ്ചായത്തുമായി ധാരണാപത്രം ,

Johnys - Malayalam

കൊറിയൻ മാതൃകയിൽ കേരളത്തിൽ ബയോവില്ലേജുകൾ സ്ഥാപിക്കുനതിനായി കൊറിയയിലെ ഗൊസിയൻ കൗണ്ടിയുമായി കാസർകോട്‌ ജില്ലയിലെ പനന്തടി ഗ്രാമപഞ്ചായത്ത്  ധാരണാപത്രം ഒപ്പിട്ടു. ആഗോള കാർഷിക സംഗമത്തോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പിട്ടത്. പ്രദർശനത്തിൽ കേരള പവിലിയൻ ഒന്നാം സ്ഥാനം നേടി. ഉത്തരാഖണ്ഡ് രണ്ടാം സ്ഥാനവും കർണാടക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്വകാര്യ മേഖലയിൽ മഹാരാഷ്ട്ര കണ്‍സ്യുമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് ഒന്നാം സ്ഥാനത്തെത്തി. ഡൽഹി നേച്ച്വർ  ബയോഫുഡ്സ് രണ്ടാം സ്ഥാനവും ഹൈദരാബാദ് ടെര ഗ്രീൻ ഓർഗാനിക്സ് മൂന്നാം സ്ഥാനവും നേടി.ഐഫോം രാജ്യാന്തര തലത്തിൽ സംഘടിപ്പിച്ച ഒരു വർഷത്തെ ഓർഗാനിക്  ലീഡർ ഷിപ്പ് കോഴ്സ്  പൂർത്തിയാക്കിയവർക്ക് കൊറിയ ഗൊസിയാൻ കൗണ്ടി മേയർ ലിം കാക് സു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എട്ടു രാജ്യങ്ങളിൽ നിന്നായി 13 പേരാണ് കോഴ്സിൽ പങ്കെടുത്തത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 150 പ്രദർശകരും  ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാളുകളും പ്രദർശനത്തിൽ പങ്കെടുത്തതായി ബയോഫാക്കിൻറെ ഭാരവാഹികൾ പറഞ്ഞു. അടുത്ത വർഷത്തോടെ മൊത്തം ജൈവകാർഷിക വിപണി 10000 കോടി ഡോളറിൽ എത്തുമെന്നും ഇതിൽ ഒരു 100 കോടി ഡോളർ ഇന്ത്യയുടെ സംഭാവന ആയിരിക്കുമെന്നും പ്രദർശനത്തിൻറെ സമാപന സമ്മേളനത്തിൽ ഇൻറെർനാഷനൽ  കോമ്പിറ്റൻസ് സെൻറർ ഫോര് ഓർഗാനിക് അഗ്രിക്കൾച്ചർ (ഐസിസിഒഎ) പദ്ധതി വിഭാഗം മേധാവി രോഹിതാശ്വ ഗാഖർ പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക്  ഓർഗാനിക് ഹബ്ബു ആകാനുള്ള എല്ലാ സാഹചര്യങ്ങളുണ്ട്.യുഎസ്, യൂറോപ്പ്, ദക്ഷിണ കൊറിയ, ദുബായ് എന്നിവിടങ്ങളിൽ പുതിയ ജൈവ വിപണി തുറക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നും രോഹിതാശ്വ ഗാഖർ പറഞ്ഞു. ജർമൻ കോണ്‍സൽ ജനറൽ ജോണ്‍ റോദ് , ഐഫോം ഏഷ്യ എക്സിക്യുട്ടീവ് ഡയറക്ടർ ജെന്നിഫർ ചാങ്, നുംബെർഗെമസ്സെ ഇന്ത്യ ഓപ്പറേഷൻസ്  മേധാവി പ്രിയ ശർമ , മനോജ്‌ കുമാർ മേനോൻ, ഐഫോം ഒഎൽസി അക്കാദമി മാനേജർ കൊണ്ട്രാദ് എന്നിവർ പ്രശംസിച്ചു.

                                              മലയാള മനോരമ