കുതിപ്പിന് മൂലധനമൊരുങ്ങുന്നു .സമ്പദ്ഘടന 10 ലക്ഷം കോടിയിലേക്ക് ,

Johnys - Malayalam

ഇന്ത്യൻ സമ്പദ്ഘടന വലിയൊരു കുതിപ്പിനായുള്ള തയ്യാറെടുപ്പിലാണെന്നു ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റിങ്  സ്ഥാപനങ്ങളിലൊന്നായ  പ്രൈസ് വാട്ടർഹൗസ്‌ കൂപ്പേഴ്സിൻറെ (പി .ഡബ്ല്യു. സി ) പഠനം . ഇന്ത്യയ്ക്ക്  ഒമ്പതു ശതമാനം നിരക്കിൽ വളർച്ച കൈവരിക്കാനാകും . അതുവഴി 2034 -ഓടെ 10 ലക്ഷം കോടി ഡോളറിന്റെ (ഇപ്പോഴത്തെ ഡോളർ മൂല്യം അനുസരിച്ചു ഏതാണ്ട് 620 ലക്ഷം കോടി രൂപ ) സാമ്പത്തിക ശക്തിയായി മാറാൻ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് കഴിയും . "ഇന്ത്യയുടെ ഭാവി - വിജയത്തിൻറെ പടവുകൾ " എന്ന റിപ്പോർട്ടിൽ ആണ് ഇക്കര്യങ്ങൾ വ്യക്തമാക്കുന്നത് . ആകർഷകമായ സംരംഭകത്വ  അന്തരീക്ഷവും സർക്കാരിൻറെ പിന്തുണയും ഈ ലക്‌ഷ്യം കൈവരിക്കാൻ ശക്തി പകരുമെന്നും റിപ്പോർട്ടിൽ പറയുന്നു . 10 ലക്ഷം കോടി ഡോളറിൻറെ  സമ്പദ്ഘടനയിൽ 40 ശതമാനം വരെ സംഭാവന ചെയ്യുന്നത്  പുതിയ മേഖലകളായിരിക്കും           അടുത്ത 12- 18 മാസങ്ങൾ ലോക സമ്പദ്ഘടനയ്ക്ക്  വെല്ലുവിളി നിറഞ്ഞതാണ്‌ . എന്നാൽ , ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവസരങ്ങളുടെ നാളുകളാണ് വരുന്നതെന്ന് പി. ഡബ്ല്യു .സി .ഇന്റർനാഷണൽ ചെയർമാൻ ഡെന്നീസ് നെല്ലി പറഞ്ഞു . ഇന്ത്യയുടെ 5.5-6 ശതമാനം വളർച്ച താത്കാലികം മാത്രമാണ് . വരും വർഷങ്ങളിൽ പ്രതിവർഷം1-1.2 കോടി തൊഴിലവസരങ്ങൾ  ഓരോ വർഷവും പുതുതായി  സൃഷ്ടിക്കപ്പടണം. എന്നാൽ, മാത്രമേ ഈ വളർച്ച കൈവരിക്കാനാകൂ. ഇതിൽ കുറഞ്ഞൊരു വളർച്ച  ഇന്ത്യയുടെ ഭാവിക്ക് സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മാതൃഭൂമി