കുടുംബ വസ്തു കൈമാറ്റം :മുദ്രപ്പത്രവില വീണ്ടും 1000,

Johnys - Malayalam

കുടുംബാംഗങ്ങൾ തമ്മിൽ വസ്തുഭാഗംവെയ്ക്കൽ, ഇഷ്ടദാനം , ഒഴിമുറി, ധനനിശ്ചയം എന്നിവയ്ക്കുള്ള മുദ്രപ്പത്രവില വർദ്ധിപ്പിച്ചത്‌ ഒഴിവാക്കുന്നു . മുമ്പുണ്ടായിരുന്നപോലെ ഇത് പരമാവധി ആയിരം രൂപ മാത്രമാക്കി കുറയ്ക്കാൻ ബില്ലിൽ മാറ്റം വരുത്തി .2014 ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി ) ബില്ലിൽ വിഷയ നിർണയ സമിതിയാണ് ഈ മാറ്റം വരുത്തിയത് . ബിൽ തിങ്കളാഴ്ച  നിയമസഭ പരിഗണിക്കും. ഇനി രജിസ്ട്രേഷൻ ഫീസിലെ വർദ്ധനകൂടി സർക്കാർ ഒഴിവാക്കിയാൽ ഈയിനങ്ങളിൽ നിലവിലുണ്ടായിരുന്ന എല്ലാ ഇളവുകളും പുനസ്ഥാപിക്കപ്പെടും. സാമ്പത്തിക  പ്രതിസന്ധി പരിഹരിക്കാൻ ഈ വർഷം ആഗസ്തിലാണ് ഈയിനങ്ങളിലെ മുദ്രപ്പത്ര വിലയിൽ നൽകിയിരുന്ന ഇളവു പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് . ഈ തീരുമാനമാണ് നിയമഭേദഗതിയിലൂടെ ഇപ്പോൾ പിൻവലിക്കുനത്.  

                                       മലയാള മനോരമ