പേമെൻറ് ബാങ്ക് : റിസർവ് ബാങ്ക് മാർഗരേഖ പുറത്തിറക്കി ,

Johnys - Malayalam

ബാങ്കിംഗ്  മേഖലയിൽ പുതിയ മാറ്റത്തിന് വഴിതുറന്ന്, പേമെൻറ് ബാങ്ക് , ചെറുകിട ഫിനാൻസ് ബാങ്ക് എന്നിവ തുടങ്ങുനതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർഗരേഖ പുറത്തിറക്കി . ധനകാര്യ രംഗത്ത് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്  പുതിയ നീക്കം .

നിയന്ത്രിതമായ ബാങ്കിന് പ്രവർത്തനങ്ങൾ അനുവദിച്ചുകൊണ്ടുള്ള  സംവിധാനമാണ് പേമെൻറ് ബാങ്ക്. ഇടത്തരം ബാങ്കിന് ഇടപാടുകൾ ഇതുവഴി നടത്താനാകും . മൊബൈൽ ഓപ്പറേറ്റർമാർ, സുപ്പർ മാർക്കറ്റ്  ശൃംഖല , റിയൽ എസ്റ്റേറ്റ്‌  കോ -ഓപ്പറെറ്റീവുകൾ തുടങ്ങിയവയ്ക്ക് പേമെൻറ് ബാങ്കുകൾ തുറക്കാം . 2013 ലെ കമ്പനി ആക്ട്‌  പ്രകാരം പബ്ലിക്‌  ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്യാം . ചെറുകിട ബിസിനസുകാർ , കുറഞ്ഞ വരുമാനക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം. ഒരു വ്യക്തിയുടെ  പേരിൽ സൂക്ഷിക്കാവുന്ന ഉയർന്ന നിക്ഷേപം  ഒരു ലക്ഷം രൂപമാത്രമായിരിക്കും . നിലവിലുള്ള ബാങ്ക് ഇതര    ധന സ്ഥാപനങ്ങൾ , മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയ്ക്ക്  ചെറുകിട ഫിനാൻസ് ബാങ്കുകൾ തുടങ്ങാൻ അപേക്ഷിക്കാം . ഈ രണ്ടു വിഭാഗം  ബാങ്കുകൾ തുടങ്ങാൻ വേണ്ടത് 100 കോടിയുടെ അടച്ചുതീർത്ത മൂലധനമാണ് . നിക്ഷേപത്തോടൊപ്പം , ചെറുകിട ബിസിനസ് യൂണിറ്റുകൾ കർഷകർ തുടങ്ങിയവർക്ക് വായ്പ  ലഭിക്കാനും ലക്ഷ്യമിടുന്നു .ബാങ്കിംഗ് ഫിനാൻസ് രംഗത്ത് 10 വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ ചെറുകിട ഫിനാൻസ് ബാങ്കിന് അപേക്ഷിക്കാം .

മലയാള മനോരമ