റിയൽ എസ്റ്റേറ്റ് ബിസിനസ് :കൊച്ചി പ്രിയ നഗരം ,

Johnys - Malayalam

റിയൽ എസ്റ്റേറ്റ് ബിസിനസിൽ രാജ്യത്ത് ഏറ്റവും പ്രിയപ്പെട്ട നഗരമായി കൊച്ചി മാറുന്നു .

കേന്ദ്ര സ്‌മാർട് സിറ്റി പദ്ധതിയിൽപ്പെടുന്നവ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കൊച്ചിയെ ആകർഷകമാക്കുന്നതെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ ജെഎൽഎൽ ഇന്ത്യ പറയുന്നു .

തൊഴിൽ ലഭ്യത ഉറപ്പാക്കുന്ന ഐടി വികസനം , മെട്രോ റെയിൽ, കേന്ദ്ര സർക്കാരിന്റെ സ്‌മാർട് സിറ്റി പദവി , തുറമുഖം  അടിസ്ഥാനമായ വ്യവസായ -വാണിജ്യ പുരോഗതി ,വിമാനത്താവളം, വിദേശ നിക്ഷേപം ടൂറിസം  എന്നിവയാണ് കൊച്ചിയുടെ കുതിപ്പിന് അടിസ്ഥാനം -   ജെഎൽഎൽ ഇന്ത്യ ഡയറക്ടർ എ. ശങ്കർ പറഞ്ഞു .

കേന്ദ്ര നഗര വികസന മന്ത്രാലയം രാജ്യത്തെ 20 പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ  സ്മാർട്  സിറ്റി തിരഞ്ഞെടുപ്പിൽ കൊച്ചി അഞ്ചാം സ്ഥാനം നേടിയതും ജെഎൽഎൽ ചൂണ്ടിക്കാട്ടുന്നു.