റിയൽ എസ്റ്റേറ്റ് ഇടപാടിനും ആധാർ ,

Johnys - Malayalam

കള്ളപ്പണ വ്യാപനം തടയാനായി റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.ധന മന്ത്രാലയം ആണ് ഇത് സംബന്ധിച്ച ശുപാർശ തയ്യാറാക്കുന്നത് .റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ആധാറുമായി ബന്ധപ്പെടുത്തി .റെജിസ്ട്രേഷൻ ഓണ്ലൈൻ ആക്കാനാണ് പദ്ധതി .ഇതിലൂടെ ഓരോ വ്യക്തിയും നടത്തുന്ന വസ്തു ഇടപാടിന്റെ വിശദ വിവരങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷണ വിധേയമാകും. ഇതോടെ ഭൂമി ഇടപാടുകളിൽ ഗണ്യമായ കുറവ് വരാൻ ഇടയുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും അധികം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സംസ്ഥാനമായ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ദോഷകരമായി ബാധിക്കുന്നതാണ് ഈ നീക്കം. കേരളത്തിലെ വസ്തു ഇടപാടുകൾ ഓരോ വർഷവും കുറഞ്ഞു വരികയാണ്.ഭൂമിയുടെ ന്യായവില വർദ്ധന കൂടി നടപ്പായത്തോടെ റിയൽ എസ്റ്റേറ്റ് മേഖല മരവിപ്പിലേക്ക് എത്തിക്കഴിഞ്ഞു . രാജ്യത്തിന് പുറത്തേക്കു മാത്രമല്ല രാജ്യത്തിനകത്തും കള്ള പ്പണത്തിന്റെ സ്വാധീനം വ്യാപകമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ആധാർ എന്ന ആലോചനയിലേക്ക് കേന്ദ്രം എത്തിയത് .റിയൽ എസ്റ്റേറ്റ്, ഖനനം,സ്വർണ വ്യാപാരം എന്നീ മേഖലകളിൽ ആണ് രാജ്യത്തു ഏറ്റവും കൂടുതൽ കള്ളപ്പണം ഒഴുകുന്നതെന്നാണ് കേന്ദ്ര ഇന്റലിജെൻസ് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് .റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലൂടെ കള്ളപ്പണം സുരക്ഷിതമായി മറച്ചു വക്കാം എന്നതാണ് കള്ളപ്പണ മാഫിയയെ ഈ രംഗത്തേക്ക് ആകർഷിക്കുന്നതിന്റെ മുഖ്യ ഘടകം.നികുതി വെട്ടിക്കുന്നതിനായി വൻകിട റിയൽ എസ്റ്റേറ്റ് ഇടപാടുകാർ വ്യാജമോ ഇരട്ടിപ്പുള്ളതോ ആയ പാൻ ഉപയോഗിക്കുന്നുണ്ട് .രാജ്യത്തെ നികുതി സംവിധാനത്തിൽ പെടാതെ പ്രതി വർഷം കോടിക്കണക്കിനു രൂപയാണ് ഈ രീതിയിൽ ചോരുന്നത് . റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇടപാടുകൾ സുതാര്യമാക്കാം എന്നതാണ് കേന്ദ്ര സർക്കാർ കരുതുന്നത്. റെജിസ്ട്രേഷൻ നടത്തുമ്പോൾ വിൽക്കുന്നയാളുടെയും വാങ്ങുന്ന യാളുടെയും ആധാർ നമ്പർ മുദ്രപത്രത്തിൽ രേഖപ്പെടുത്തേണ്ടി വരും.ഇതോടൊപ്പം റെജിസ്ട്രേഷൻ പൂർണമായി ഓണ്ലൈൻ ആക്കുക വഴി രാജ്യത്തെ ഭൂമി ഇടപാടുകളുടെ തോത്, വിലയുടെ ട്രെൻഡ്,എന്നിവ അറിയാനും സാധിക്കും. ബിനാമി ഇടപാടുകളും ഒരു പരിധി വരെ തടയാൻ ആകുമെന്ന് കരുതുന്നു. കേരളത്തിൽ കഴിഞ്ഞ പത്തു വർഷമായി റെജിസ്ട്രേഷൻ ഓണ്ലൈൻ ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സാങ്കേതിക തടസങ്ങൾ തുരംഗം വക്കുകയാണ് .തമിഴ്നാട് ,ആന്ധ്ര കർണാടക,മഹാരാഷ്ട്ര സംസ്ഥാനങ്ങൾ വർഷങ്ങൾക്കു മുൻപേ ഓണ്ലൈൻ രേജിസ്ട്രെഷനിലേക്ക് മാറിയിരുന്നു. ധനമന്ത്രാലയത്തിന്റെ ശുപാർശക്ക് അംഗീകാരം ലഭിച്ചാൽ അധാരിനു അത് പുതിയ തലം നൽകും.സബ്സിഡികൾക്കും സർക്കാരിന്റെ മറ്റു സേവനങ്ങൾക്കുംഉപയോഗിക്കുന്ന ആധാർ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.നികുതി ചോർച്ച കുറയ്ക്കുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിലൂടെ രാജ്യത്തിൻറെ പ്രതിശീർഷ വരുമാനം ഉയർത്താനും സാധിക്കുമെന്ന് ധനമന്ത്രാലയം കരുതുന്നു .എന്നാൽ വസ്തു ഇടപാടിൽ യഥാർത്ഥ വില മറച്ചുവച്ച് മുദ്രപ്പത്രത്തിൽ കുറഞ്ഞ വില കാണിച്ചാണ് രാജ്യത്തെ 80 ശതമാനം ഇടപാടുകളും . ഭൂമി യുടെ ന്യായവില വന്നെങ്കിലും ഓരോ ഇടപാടിന്റെയും യഥാർത്ഥ മൂല്യത്തിനനുസരിച്ച് നികുതി ഇപ്പോഴും സർക്കാരിലേക്ക് എത്തുന്നില്ല . അധാർ നിർബന്ധമാക്കിയാലും ഈ രീതിയിൽ ഉള്ള നികുതി ചോർച്ച തടയാനാകില്ല . രജിസ്ട്രേഷനുകൾ സംബന്ധിച്ച ക്രോഡീകരിച്ച വിവരം ലഭ്യമാക്കാൻ സംവിധാനമില്ലാത്തതിനാൽ ഓണ്ലൈൻ രജിസ്ട്രേഷൻ കൂടി നടപ്പിലാക്കിയാലേ ആധാർ നിർബന്ധമാകുന്നതിന്റെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ'

മനോരമ ഡെയിലി