റിയൽ എസ്റ്റേറ്റ് മെഖലയിൽ ഉണർവിനു വഴിയൊരുങ്ങി ,

Johnys - Malayalam

ഏറെ നാളുകളായി മാന്ദ്യം അനുഭവിച്ചു വരുന്ന റിയൽ എസ്റ്റേറ്റ്‌ മെഖലയിൽ ഉണർവിനു സാധ്യത, റിയൽ എസ്റ്റേറ്റ്‌ മേഖലയിലെ വിദേശത്തു  നിന്നുള്ള പ്രത്യക്ഷ നിക്ഷേപം ( എഫ് ഡി ഐ ) സംബന്ധിച്ചും നിർദേശിക്കപ്പെട്ടിരിക്കുന്ന  പരിഷ്ക്കാരവും റിയൽ എസ്റ്റേറ്റ്‌ ഇൻവെസ്റ്റ്‌ മെന്റ് ട്രസ്റ്റ്‌ കളുടെ ആവിർഭാവത്തിനുള്ള  പ്രതിബന്ധങ്ങളുടെ നിർമ്മാർജ്ജനവുമാണ് കാരണം.സ്മാർട്ട്‌ സിറ്റികളുടെ  വികസനാർത്ഥ മാണ് എഫ് ഡി ഐ വ്യവസ്ഥകളിൽ മാറ്റം നിർദേശിച്ചിരിക്കുന്നത്‌  ഇതനുസരിച്ചു കെട്ടിടത്തിന്റെ പൂർണ്ണ വിസ്തൃതി 50,000 ചതുരശ്ര മീറ്റർ എന്നത് 20,000 ചതുരശ്ര മീറ്റർ ആക്കിയിരിക്കുന്നു . മൂലധനം ഒരു കോടി യു എസ് ഡോളർ എന്നത് 50 ലക്ഷം എന്നും കുറച്ചിരിക്കുകയുമാണ്. ഈ മാറ്റം മൂലം മികച്ച സേവന ചരിത്രമുള്ള ചെറുകിട ഡവലപ്പർമാർക്കുപോലും പാർപ്പിട പദ്ധതികൾക്കായി  എഫ് ഡി ഐ  പ്രയോജനപ്പെടുത്താം എന്നതാണ് നേട്ടം.റിയൽ എസ്റ്റേറ്റ്‌ ഇൻവെസ്റ്റ്‌ മെന്റ് ട്രസ്ടുകൾക്ക് പ്രോത്സാഹനം നൽകുമെന്നു വ്യക്തമാക്കിയ ധന മന്ത്രി ഇരട്ട നികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട് . ഇതോടെ ഇത്തരം ട്രസ്റ്റുകൾ നിലവിൽ വരാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ് . ട്രസ്റ്റുകൾ നിലവിൽ വരുന്നതുകൊണ്ടുള്ള നേട്ടങ്ങൾ ഇങ്ങനെ.

1.ഗാർഹിക സമ്പാദ്യം ഗണ്യമായതോതിൽ റിയൽ എസ്റ്റേറ്റ്‌ വ്യവസായത്തിലേക്ക് ഒഴുകി എത്തും.

2.റിയൽ എസ്റ്റേറ്റ്‌ ഡവലപ്പർമാർക്കു മൂലധന ആവശ്യത്തിനായി ബാങ്കുകളെ  ആശ്രയിക്കുന്നത്  ഒഴിവാക്കാം . ഓഹരികളിലും കടപ്പത്രങ്ങളിലും മറ്റും പണം നിക്ഷേപിച്ചു യൂണിറ്റു  ഉടമകൾക്കു ലാഭം വീതിച്ചു നൽകുന്ന മ്യുച്വൽ  ഫണ്ടുകളുടെ മാതൃകയിൽ വൻകിട വാണിജ്യ, പാർപ്പിട സമുച്ചയങ്ങളിലും മറ്റും നിക്ഷേപം നടത്തി ലാഭ വിഹിതം പങ്കു വെക്കുന്ന ഇത്തരം ട്രസ്റ്റുകൾ പല വിദേശ രാജ്യങ്ങളിലും  വളരെ സജീവമാണ്.