റിയൽ എസ്സേറ്റിൽ മാന്ദ്യമില്ല,

Johnys - Malayalam

 

റിയൽ എസ്സേറ്റ് രംഗത്ത്‌  മാന്ദ്യമില്ലെന്നും  മറിച്ചുള്ള പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും ബിൽഡർമാരുടെ ദേശീയ സംഘടനയായ ക്രെഡായ് .രാജ്യത്ത്  ആറ് കോടി വീടുകളുടെ കുറവ് നിലവിലുണ്ടെന്ന് കോൺഫെഡറേഷൻ   ഓഫ് റിയൽ എസ്റ്റേറ്റ്   ഡെവലപ്പേഴ്സ്  ഓഫ് ഇന്ത്യ {ക്രെഡായ്} ദേശീയ ചെയർമാൻ ഇർഫാൻ റസാഖ്  പറഞ്ഞു . ഇതിൽ രണ്ട് കോടിയും നഗര പ്രദേശങ്ങളിലാണ്.   രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ സംഭാവന നൽകുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ്‌ രംഗം . ഒട്ടേറെ പേർക്ക് തൊഴിലവസരവും സമ്പത്തും സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് ഈ മേഖല .230 ലേറെ വ്യവസായ മേഖലകളാണ് റിയൽ എസ്റ്റേറ്റ്‌ന് അനുബന്ധമായി വളരുന്നത് . എന്നിട്ടും ഭൂമാഫിയ എന്ന ദുഷ്പേരാണ്  റിയൽ എസ്റ്റേറ്റ്‌  മേഖലയ്ക്കുള്ളതെന്ന്  അദ്ദേഹം കുറ്റപ്പെടുത്തി .   ഇത്തരമൊരു   ദുഷ്പേര് മാറ്റാനുള്ള ശ്രമത്തിലാണ് രാജ്യത്തെ 11,000 ത്തോള്ളം  ബിൽഡർമാർ  അംഗങ്ങളായുള്ള ക്രെഡായ്. ഈ മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലതെ കടന്നുവരുന്നവരാണ്  ഈ വ്യവാസായത്തിന്റെ പ്രതിച്ചായ മോശമാക്കുന്നതെന്ന്  പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സി .എം .ഡി .കൂടിയായ ഇർഫാൻ പറഞ്ഞു . കേന്ദ്ര സർക്കാരിന്റെ "എല്ലാവർക്കും പാർപ്പിടം" പദ്ധതി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ മാത്രമേ യാഥർഥ്യമാക്കാൻ  കഴിയുകയുള്ളൂവെന്നും പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്നും  അദ്ദേഹം പറഞ്ഞു . പദ്ധതി പൂർണ അർത്ഥത്തിൽ  യാഥാർത്യമാകണമെങ്കിൽ  ഭവന വായ്‌പകളുടെ മേൽ മൂന്ന് ശതമാനം പലിശ ഇളവ്‌ അനുവദിക്കണമെന്ന് ക്രെഡായ് ആവശ്യപ്പെട്ടു. 100 ചതുരശ്ര മീറ്ററിന് താഴെയുള്ള         വീടുകൾക്ക് നികുതി ഇളവ് അനുവദിക്കണം . കെട്ടിടനിർമാണ മേഖലയിലെ അന്യായ നികുതികൾ ഒഴിവാക്കണമെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റെ ഗീതാംബർ ആനന്ദ്‌ പറഞ്ഞു . റിയൽ എസ്റ്റേറ്റ്‌ റെഗുലേറ്ററി ബില്ലിലെ പോരായ്മകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ക്രെഡായ്  ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു  ഇരുവരും . ക്രെഡായ് ദേശീയ വൈസ് പ്രസിഡനറും എസ്. ഐ . പ്രോപ്പർട്ടീസ്  മാനേജിങ് ഡയറക്ടറുമായ എസ് . എൻ . രഘുചന്ദ്രൻ   നായരും ഒപ്പമുണ്ടായിരുന്നു .