റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നതായി വിദഗ്ധര്‍ ,

Johnys - Malayalam

ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുവാനുള്ള സുവര്‍ണ്ണ കാലഘട്ടമാണ് കടന്ന് പോയികൊണ്ടിരിക്കുന്നതെന്ന് പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ അഭിപ്രായപ്പെട്ടു. മുന്ന് ദിവസമായി ദുബായ് വേള്‍ഡ് ട്രേഡ് സെന്റ്‌റില്‍ നടക്കുന്ന ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുത്ത കമ്പനികളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

 സ്വന്തമായ ഭവനം എന്നതിലുപരി പ്രവാസികള്‍ തങ്ങളുടെ നിക്ഷേപം എവിടെ വേണമെന്ന് ചിന്തിക്കുമ്പോള്‍ അത് ഇന്ത്യയിലാണെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. നിക്ഷേപകര്‍ക്ക് നേരിട്ടെത്തി തങ്ങളുടെ ഇഷ്ടത്തിനൊത്ത് അപ്പാര്‍ട്‌മെന്റുകള്‍,വില്ലകള്‍, പ്ലോട്ടുകള്‍ സ്വന്തമാക്കാം എന്നതാണ് പ്രോപ്പര്‍ട്ടി ഷോ യുടെ പ്രത്യേകത.

മുന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ബില്‍ഡേര്‍സ് എല്ലാം തന്നെ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി സന്ദര്‍ശകരാണ് ദിനേന ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ അരങ്ങേറിയ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഹാളില്‍ എത്തിയത്. കമ്പനികളുടെ പുതിയ പദ്ധതികളെ കുറിച്ചുള്ള വിശദീകരണങ്ങളും മേളയുടെ ഭാഗമായി അരങ്ങേറി.