രൂപയുടെ മൂല്യം രണ്ടര വർഷത്തെ താഴ്ചയിൽ ,

Johnys - Malayalam

ബാങ്കുകളിൽ നിന്നും ഇറക്കുമതിക്കാരിൽ നിന്നും ഡോളറിന്    ഡിമാൻഡ്  ഉയർന്നതോടെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായി . വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം തിങ്കളാഴ്ച 15 പൈസ ഇടിഞ്ഞ്   68.61 എന്ന നിലയിലെത്തി  . അതായത് ,ഒരു ഡോളറിന് 68.61 രൂപ . ഇതോടെ 30 മാസത്തിനിടയിലെ  ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ് ഇന്ത്യൻ കറൻസി.   ഓഹരി വിപണിയിലുണ്ടായ നേരിയ ഉണർവ് പോലും രൂപയെ രക്ഷിക്കാൻ സഹായിച്ചില്ല . വ്യാപാരത്തിനിടെ ,ഒരവസരത്തിൽ 68.70 എന്ന നിലയിലേക്ക് ഇന്ത്യൻ കറൻസി കൂപ്പുകുത്തിയിരുന്നു. 2013 ആഗസ്ത് 28 ന് രേഖപ്പെടുത്തിയ 68.80 എന്ന ക്ലോസിങ് നിരക്കാണ് രൂപയുടെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന മൂല്യം . അന്ന് വ്യാപാരത്തിനിടെ 68.85 എന്ന നിലയിലേക്ക് പതിക്കുകയും ചെയ്തിരുന്നു . 25 പൈസയുടെ കൂടി ഇടിവുണ്ടായാൽ  പുതിയ താഴ്ചയിലേക്ക് രൂപ പതിക്കും . അതിനിടെ ,ഓഹരി വിപണിയിൽ ,സെൻസെക്സ്  79.64 പോയിൻറിന്റെ നേട്ടവുമായി 23,788.79-ലും നിഫ്റ്റി 23.80 പോയിന്റെ ഉയർന്ന് 7,234.55-ലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത് .