എസ്ബി ഐ എ ടി എമ്മിൽ പണം പിൻവലിക്കാൻ ഒടിപി ,

Johnys - Malayalam

അനധികൃത പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി എസ്ബിഐ  ടിഎമ്മുകളിൽ   ഒടിപി  അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു .ജനുവരി ഒന്ന് മുതലാണ് പുതിയ രീതി.രാത്രി എട്ടു മുതൽ രാവിലെ എട്ടുവരെ 10000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്കാണ് ഒടി പി സംവിധാനം.

 ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും.സ്ക്രീനിൽ തെളിയുന്ന ഭാഗത്തു ഒടിപി നൽകിയാൽ പണം പിൻവലിക്കാം.മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ  നിന്ന് പണം പിൻവലിക്കുന്ന എസ് ബി അക്കൗണ്ടുള്ളവർക്കു സംവിധാനമുണ്ടാകില്ല.