വിൻഡോസ് 10 വിപണിയിലെത്തി ,

Johnys - Malayalam

വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിൻറെ പുതിയ പതിപ്പായ വിൻഡോസ് 10 29/7/2015 മൈക്രോസോഫ്റ്റ്  വിപണിയിലെത്തിക്കും . കംപ്യൂട്ടറിനും ടാബ് ലെറ്റിനുമുളള ഓപറേറ്റിങ്  സിസ്റ്റമായാണ്  ആദ്യമെത്തുകയെങ്കിലും ഫോണിലും ഗെയിം കണ്‍സോളിലുമൊക്കെ ഉപയോഗിക്കാവുന്നവിധമാണ്  വിൻഡോസ് 10 ൻറെ രൂപകൽപ്പന. എഡ്ജ് എന്ന പുതിയ വെബ് ബ്രൗസറും ഓണ്‍ലൈൻ  അസിസ്റ്റൻറെ കോർട്ടാനയുടെ  ഡെസ്ക് ടോപ്പ് രൂപവുമൊക്കെ വിൻഡോസ് 10 ൻറെ  പുതുമകളാണ് . അതേ സമയം ആറു വർഷമായി രംഗത്തുള്ള  വിൻഡോസ്  7 ഉപയോഗിക്കുന്ന കോടിക്കണക്കിന്  ഉപയോക്താക്കൾക്ക് അപരിചിതത്വം തോന്നാത്ത വിധവുമാണ് പ്രവർത്തനമെന്നു  കമ്പനി വ്യക്തമാക്കിയിട്ടുണ്ട് . 2012 ൽ അവതരിപ്പിച്ച വിൻഡോസ് 8 വിജയിച്ചില്ലെന്ന തിരിച്ചറിവോടെയാണ്  വിൻഡോസ് 10 എത്തുന്നത്‌ . വിൻഡോസ് 8 ലെ ടൈൽ  അധിഷ്ടിത  സ്റ്റാർട്ട്‌ സ്ക്രീൻ  നീക്കം ചെയ്തു  ഡെസ്ക് ടോപ്  തിരികെ കൊണ്ടുവന്നു . പഴയമട്ടിലുള്ള  സ്റ്റാർട്ട്‌ ബട്ടണോടൊപ്പം  പ്രധാന സ്റ്റാർട്ട്‌ മെനുവിൽ ലൈവ്   ടൈലുകൾ കൂടി ക്രമീകരിച്ചു .

ആപ്പിൾ ഒഎസ്എക്സ് മാതൃകയിൽ ഒരേ സമയം ഒന്നിലേറെ കംപ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്ന മൾട്ടിപ്പിൾ ഡെസ്ക് ടോപ് , മൊബൈൽ , ടാബ് ലെറ്റ് , കംപ്യൂട്ടർ തുടങ്ങി എല്ലാ ഉപകരണങ്ങൾക്കും ഒരേ ആപ്പ് സ്റ്റോർ തുടങ്ങിയവയും വിൻഡോസ് 10 ഒഎസിലുണ്ട് .  വിൻഡോസ് 7,8 ഓപറേറ്റിങ് സിസ്റ്റത്തിൻറെ  ഹോം ,പ്രോ പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ വിൻഡോസ് 10 സൗജന്യമായി  ഡൌ ണ്‍ ലോഡ്  ചെയ്യാം .മൂന്ന് വർഷത്തിനുള്ളിൽ 100 കോടി ഉപകരണങ്ങളിൽ വിൻഡോസ് 10 ഉണ്ടാവണമെന്നാണു കമ്പനി ആഗ്രഹിക്കുന്നതെന്ന് മേധാവി സത്യനാദെല്ല  പറഞ്ഞിരുന്നു . 150 കോടി ആളുകൾ ഇപ്പോൾ ഏതെങ്കിലും വിൻഡോസ് പതിപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്.