വിദേശ നിക്ഷേപത്തിൽ വർധന,

Johnys - Malayalam

സംസ്ഥാനത്തെ ബാങ്കുകളിലെ വിദേശ നിക്ഷേപം 93,700, കോടിയിലെത്തി.ഈ വർഷം മാർച്ച്‌ 31 വരെ ഉള്ള കണക്കാണ് ഇത്. അടുത്ത സംസ്ഥാനതല ബാങ്കേർസ് സമിതി യോഗത്തിൽ ഈ കണക്കു പ്രഖ്യാപിക്കും. കഴിഞ്ഞ ഡിസംബർ 31 വരെ ഉള്ള കണക്ക് അനുസരിച്ച് 90,331 കോടി ആയിരുന്നു പ്രവാസി നിക്ഷേപം. അതിനു ശേഷം 3400 കോടിയുടെ വർധന.  എന്നാൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി  അധികാരമേറ്റ ശേഷം രൂപ ശക്തമാകുകയും വിദേശ കറൻസി കളുടെ  മൂല്യം കുറയുകയും ചെയ്തതോടെ വിദേശ മലയാളികൾ പണം അയക്കുന്നത് കുറച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 30% വർധന യാണ് നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്. 2012 ഡിസംബറിൽ എല്ലാ ബാങ്കുകളിലും ഉള്ള വിദേശ നിക്ഷേപം 62,708 കോടി രൂപ ആയിരുന്നു. അതിൽ നിന്നാണ് 93,700 കോടിയിലേക്കുള്ള വർധന.    ഏറ്റവും കൂടുതൽ പ്രവാസി നിക്ഷേപം എസ്ബിടിക്കാണ്.  ഏകദേശം 23,000 കോടി രൂപ.  രണ്ടാം സ്ഥാനത്ത് ഫെഡറൽ ബാങ്ക്.

 

                                                                                                                                  മലയാള മനോരമ