വിദേശത്തുനിന്ന് മൂലധന പ്രവാഹം ,

Johnys - Malayalam

ഇന്ത്യൻ കമ്പനികളിൽ മുതൽ മുടക്കാൻ വിദേശത്തെ മൂലധന നിക്ഷേപ സ്ഥാപനങ്ങൾക്കു താല്പര്യ മേറുന്നു. കഴിഞ്ഞ മാസം 170 കോടി ഡോളർ (17020 കോടി രൂപ ) എത്തിയതോടെ ഇക്കൊല്ലം (2014 ) ഇതുവരെ 1020 കോടി ഡോളർ (61200 കോടി രൂപ ) പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം ഇന്ത്യയിലെത്തികഴിഞ്ഞെന്നു ഗ്രാൻറ് തോൻറ്ണ്‍ഏജൻസി  തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു .

           കല്യാണ്‍ ജ്വല്ലെർഴ്സിൽ വാർ ബർഗ് പിൻകസ് നടത്തിയ 20 കോടി ഡോളർ (1200 കോടി രൂപ)  നിക്ഷേപം ഉൾപ്പെടെയാണ് ഒക്ടോബറിലെ  170 കോടി ഡോളർ .

ജനുവരി -ഒക്ടോബർ കാലത്ത് ആകെ 500 ഇടപാടുകളാണ് നടന്നത്. 2013 ലേക്കാൾ 37% വർധന.

ഏറ്റവും കൂടുതൽ തുക നിക്ഷേപിക്കപ്പെട്ടത് ഓണ്‍ലൈൻ വ്യാപാര (ഇ-കൊമേഴ്സ്) രംഗത്താണ് .

ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് ഐ ടി -അനുബന്ധ മേഖലകളിലും .