വിദേശനാണ്യ ശേഖരം പുതിയ ഉയരത്തിൽ ,

Johnys - Malayalam
ഇന്ത്യയുടെവിദേശ നാണ്യ കരുതൽ ശേഖരം 45,342.2 കോടി ഡോളറെത്തി റെക്കോർഡിട്ടു.ഡിസംബർആറിന് അവസാനിച്ച ആഴ്ചയിൽ 234.2 കോടിഡോളർ 
ഉയർന്നതോടെയാണ് ഇത്.തൊട്ടു മുൻ ആഴ്ചയിൽ 248.4 കോടി ഡോളർ ഉയർന്നിരുന്നു .വിദേശ നാണ്യ കറൻസികളിലെ വർധനവാണ് കരുതൽ ശേഖരം ഉയരാൻ സഹായിച്ചത് .സ്വർണ ശേഖരത്തിൽ  43കോടിഡോളറിന്റെ വർധനവുണ്ടായി.ഇതോടെഇത് 2,707.8കോടിഡോളറായി ഉയർന്നു .അന്താരാഷ്ട്രനാണയനിധിയിലുള്ള ശേഖരത്തിൽ1.5 കോടിഡോളറിന്റെ വർദ്ധനവ് ഉണ്ടായി.